Saturday, April 20, 2024
keralaNewsObituary

ആഭരണങ്ങള്‍ തട്ടിയെടുത്തു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ റിട്ടയേര്‍ഡ് അധ്യാപികയെ കൊന്ന് ആഭരണങ്ങള്‍ തട്ടിയെടുത്തു.  തൃശ്ശൂര്‍ ഗണേശമംഗലം സ്വദേശിനി വസന്ത (76) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നത്. റിട്ടയേര്‍ഡ് അധ്യാപികയായ വസന്ത തനിച്ചായിരുന്നു താമസം. വസന്ത പല്ല് തേച്ച് കൊണ്ട് നില്‍കുമ്പോഴാണ് പ്രതി തലക്കടിച്ചത്. മോഷണത്തിന് വേണ്ടിയാണ് കൊലയെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ജയരാജ് എന്ന മണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.