Thursday, April 25, 2024
keralaNewsObituary

നീണ്ട ആറ് പതിറ്റാണ്ട് ദാമ്പത്യത്തിടുവില്‍ മരണത്തിലും അവര്‍ ഒന്നിച്ചു

തിരുവനന്തപുരം: നീണ്ട ആറ് പതിറ്റാണ്ട് ദാമ്പത്യത്തിടുവില്‍ മരണത്തിലും അവര്‍ ഒന്നിച്ചു. വാര്‍ദ്ധക്യസഹജമായ അനാരോഗ്യങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരിച്ചത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി കെപി രവീന്ദ്രന്‍ നായര്‍, ഭാര്യ സത്യഭാമയുമാണ് മരണത്തിലും ഒന്നിച്ചത്. കഴിഞ്ഞ 18-നാണ് രവീന്ദ്രന്‍ നായരെയും സത്യഭാമയെയും ഒരുമിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ സത്യഭാമ മരണത്തിന് കീഴടങ്ങി. പിറ്റേന്ന് പുലര്‍ച്ചെ രവീന്ദ്രന്‍ നായരും മരിച്ചു. പള്ളിപ്പുറം സ്വദേശിയാണ് രവീന്ദ്രന്‍ നായര്‍. 60 വര്‍ഷം മുന്‍പാണ് പട്ടം സ്വദേശിനിയായ സത്യഭാമയെ വിവാഹം കഴിച്ചത്. ആറ് പതിറ്റാണ്ട് നീണ്ട ദാമ്പത്യത്തിനിടയില്‍ ഒരു തവണ പോലും ഇരുവരും പിരിഞ്ഞിരുന്നിട്ടില്ല.