Thursday, April 25, 2024
indiaNewsworld

സിറിയയിലേക്ക് വൈദ്യസഹായം എത്തിക്കുമെന്ന് ഇന്ത്യ.

ഭൂചലനത്തില്‍ നാശം വിതച്ച സിറിയയിലേക്ക് വൈദ്യസഹായം എത്തിക്കുമെന്ന് ഇന്ത്യ.മരുന്നുകളുമായി വ്യോമസേന വിമാനം ഉടന്‍ സിറിയയിലേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സൗജന്യമായി മരുന്നും ഭക്ഷണവും എത്തിക്കാമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഇന്ത്യയുടെ സഹായത്തിന് നന്ദിയെന്ന് സിറിയന്‍ അംബാസിഡര്‍ ഡോ ബാസം അല്‍ഖാത്തിബ് പറഞ്ഞു.ഇന്ത്യയില്‍ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവര്‍ത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്ക് പുറമെ, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉള്‍പ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉള്‍പ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്.