Thursday, April 25, 2024
keralaLocal NewsNews

പ്രതിഷ്ഠാദിന ഉത്സവം നാളെ

എരുമേലി സര്‍വ്വ സിദ്ധിവിനായക ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം നാളെ (27/10) നടക്കും.കൊറോണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.രാവിലെ അഞ്ചു മണിക്ക് പള്ളിയുണര്‍ത്തല്‍, 6.45 ന് നിര്‍മ്മാല്യം,6.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,തുടന്ന് സിദ്ധിവിനായക പൂജ, പത്ത് മണിക്ക് ഉച്ചപൂജ,വൈകിട്ട് അഞ്ചിന് നട തുറക്കും,ആറുമണിക്ക് ഐശ്വര്യപൂജ,6.45 ന് വിശേഷാല്‍ പൂജയും, ദീപാരാധനയും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രാജീവ് കണ്ഠരരുടെ ആജ്ഞാ പ്രകാരം ബ്രഹ്മശ്രീ പുത്തന്‍ മഠം മഹേഷ് മോഹന ഭട്ടതിരിപ്പാട് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.