Wednesday, April 24, 2024
keralaNews

സന്നിധാനത്ത് ഭക്തജനതിരക്ക് തുടരുന്നു.

സന്നിധാനത്ത് ഭക്തജനതിരക്ക് തുടരുന്നു. പുലര്‍ച്ചെ മുന്നു മുതല്‍ തുടങ്ങിയ തിരക്ക് ഇപ്പോഴും നിലയ്ക്കാതെ തുടരുകയാണ്.രാവിലെ മുതല്‍ തന്നെ ദര്‍ശനത്തിനത്തിന് എത്തിയവരുടെ നിര മരക്കൂട്ടം വരെ നീണ്ടു. പമ്പ മുതല്‍ തന്നെ തീര്‍ത്ഥാടകരെ 3 ഇടങ്ങളില്‍ നിയന്ത്രിച്ചാണ് ശബരിമലയിലേക്ക് കടത്തിവിടുന്നത്.ഇന്നലെ 6000 തീര്‍ത്ഥാടകരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നാണ് കണക്ക്.

ഇന്ന് മണിക്കൂറില്‍ 2000 പേര്‍ പതിനെട്ടാം പടി ചവിട്ടുന്നുവെന്നാണ് കണക്ക്. ഇന്ന് 12 മണി വരെ 28902 പേര്‍ ദര്‍ശനം നടത്തി.65000 ത്തിലധികം തീര്‍ത്ഥാടകര്‍ ഇന്ന് ദര്‍ശനം നടത്തുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. അപ്പം, അരവണ വിതരണവും സുഗമമായി തന്നെ നടക്കുന്നു. അരവണ ആവശ്യത്തിന് കരുതല്‍ ശേഖരം ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.