Thursday, April 25, 2024
keralaNewspolitics

പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റിനിര്‍ത്തേണ്ട. തനിക്ക് 64 വയസേയുള്ളൂ; രമേശ് ചെന്നിത്തല.

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ല എന്നുപറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ സ്ഥാനത്തിരുന്നപ്പോള്‍ ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ച് കൊണ്ടുപോയി. ധാഷ്ട്യത്തിന്റെ ഭാഷ പ്രയോഗിച്ചിട്ടില്ല. അഹങ്കാരത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്കുള്ള യാത്രയായിരുന്നു ആ 17 വര്‍ഷം. തന്റെ അഭിപ്രായം തേടിയില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയെ മാറ്റിനിര്‍ത്തരുതെന്ന് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.എന്നാല്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആവര്‍ത്തിച്ച പ്രതിപക്ഷ നേതാവ് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയെയും ഫോണില്‍ വിളിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂര്‍ ഡി.സി.സി ഓഫീസ് ഉദ്ഘാടനത്തിന് മുന്‍പാണ് ഇരുവരെയും വിളിച്ചത്. ഉമ്മന്‍ചാണ്ടി ഫോണ്‍ എടുത്തില്ല. രമേശ് ഫോണില്‍ സംസാരിച്ചു. ആറാം തീയതിയിലെ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം അറിയിക്കാനാണ് വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കുമെന്ന് രമേശ് ഉറപ്പ് നല്‍കി. പുനസംഘടനക്കെതിരായ പരസ്യപ്രതികരണങ്ങള്‍ക്ക് ശേഷം ആദ്യമായാണ് നേതാക്കള്‍ സംസാരിക്കുന്നത്.