Friday, April 26, 2024
keralaLocal NewsNews

കാനനപാതയിൽ ശുചീകരണ ബോധവത്ക്കരണവും -അന്നദാനവും നടത്തി 

എരുമേലി:ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനന പാതയായ കോയിക്കക്കാവിൽ ശുചീകരണ ബോധവത്ക്കരണവും -അന്നദാനവും നടത്തി.  എരുമേലി  പുണ്യം പൂങ്കാവനം പദ്ധതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് കോട്ടയം ജില്ലാ പോലീസ് മേധാവി  കെ.കാർത്തിക് ഐ.പി.എസ്.ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ  അധ്യക്ഷത വഹിച്ചു. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ.ജയൻ അയ്യപ്പന്മാരുടെ കയ്യിൽ നിന്നും  പ്ലാസ്റ്റിക് വാങ്ങി തുണി സഞ്ചി നൽകി. തുടർന്ന് സപ്ത കർമ്മ ലഘുലേഖകൾ വിതരണം ചെയ്ത് ശുചീകരണ ബോധവൽക്കരണ യജ്ഞ പരിപാടി നടത്തി. പുണ്യം പൂങ്കാവനം ജില്ലാ കോർഡിനേറ്റർ റിട്ടേ .എസ്ഐ ഷിബു എം.എസ്,എരുമേലി  പോലീസ് സ്റ്റേഷനിലെ സീനിയർ  സിവിൽ പോലീസ് ഓഫീസർ  നവാസ്, സിവിൽ പോലീസ് ഓഫീസർമാരായ വിശാൽ വി. നായർ,അനീഷ് കെ.എൻ,  ഫോറസ്റ്റ് റേഞ്ച് ഓഫീസർ നിതീഷ്,
ഇരുമ്പൂന്നിക്കര  മുസ്ലിം ജമാഅത്ത് പ്രസിഡന്റ്  നസീർ പുത്തൻപുരയിൽ,ഇരുമ്പുന്നിക്കര  എസ്എൻഡിപി ശാഖ സെക്രട്ടറി രമേശ് ബാബു, മുക്കൂട്ടുതറ അസ്സിസി നേഴ്സിങ് കോളേജിലെ ബോൺസി ,രാജൻ വടകര,  മേരിക്കുട്ടി ,വിനോദ് കൂവപ്പള്ളി,കുളപ്പുറം ലാലു, ദീപ പൊൻകുന്നം എരുമേലി സൗമ്യ എന്നിവർ നേതൃത്വം കൊടുത്തു.മുക്കൂട്ടുതറ അസീസി നഴ്സിംഗ് കോളേജിലെ, കുട്ടികളും,എരുമേലി സെന്റ് തോമസ് -വാവർ മെമ്മോറിയൽ  എന്നീ സ്കൂളുകളിലെ എസ്.പി.സി സ്റ്റുഡൻസ്, പുണ്യം ചാരിറ്റബിൾ ട്രസ്റ്റ്, പുണ്യം പൂങ്കാവനം കൂവപ്പള്ളി എന്നിവർ  പങ്കെടുത്തു.