Wednesday, April 24, 2024
keralaNews

സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു.

സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് ദേശീയ പാതയില്‍ മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണു മരിച്ചത്. രാത്രി 7.30നാണു അപകടം.മെഡിക്കല്‍ കോളജില്‍ നിന്നു മണ്ണൂര്‍ വടക്കുമ്പാടേക്ക് പോകുകയായിരുന്ന ദേവി കൃഷ്ണ ബസാണ് ഇടിച്ചത്. ബസ് ദിശമാറി എത്തിയതാണ് അപകട കാരണം. മുക്കം കെഎംസിടി കോളജ് ബിടെക് വിദ്യാര്‍ഥിയാണ് റഫ.