Thursday, April 25, 2024
indiaNewsUncategorized

പ്രഹ്ളാദ് മോദിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്

ബെംഗളൂരു:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോദിയുടെ വാഹനം അപകടത്തില്‍പ്പെട്ടു.     എല്ലാവര്‍ക്കും ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കര്‍ണാടകയില്‍ മൈസൂരുവിന് സമീപമാണ് പ്രഹ്ലാദ് മോദിയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. ബന്ദിപൂരില്‍ നിന്ന് മൈസൂരുവിലേക്ക് കുടുംബസമേതം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. പ്രഹ്ളാദ് മോദി, ഭാര്യ, കുട്ടികള്‍ എന്നിവരാണ് അപകടസമയത്ത് കാറിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ മൈസൂരുവിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.