Friday, April 26, 2024
keralaLocal NewsNews

ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ സസ്പെന്‍ഡ് ചെയ്യണം ; പി എ സലിം

പമ്പാവാലിയില്‍ സ്ത്രീകളെയും യൂവാവിനെയും പൊതുവഴിയില്‍ വെച്ച് ആക്രമിച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിം ആവശ്യപ്പെട്ടു.പമ്പ റേഞ്ച് ഓഫീസിനു മുമ്പില്‍ കോണ്‍ഗ്രസ് പമ്പാവാലി വാര്‍ഡ് കമ്മറ്റി നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വാര്‍ഡ് പ്രസിഡന്റ് ജെയിംസ് ആലപ്പാട്ടിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണ സമരത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കല്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പിലുമാക്കല്‍, മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി മാഗി ജോസഫ്, ഐ എന്‍ ടി യൂ സി റീജണല്‍ കമ്മറ്റി പ്രസിഡന്റ് നാസര്‍ പനച്ചി, ബൂത്ത് പ്രസിഡന്റ് ബിജു കായപ്ലാക്കല്‍, മോഹനന്‍ പുതുപ്പറമ്പില്‍, കുട്ടപ്പന്‍ മഞ്ഞപള്ളികുന്നേല്‍, അനീഷ് മൈലമൂട്ടില്‍, ബോബന്‍ പള്ളിക്കല്‍, ഷിബു ഐരേകാവില്‍, സാമുവേല്‍ പാമ്പാക്കുട, രതിന്‍ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.