Saturday, April 20, 2024
keralaNewspolitics

ഓക്‌സിജനിലും രാഷ്ട്രീയ മുതലെടുപ്പ് ;എന്‍ ഹരി

പി എം കെയര്‍ പദ്ധതിയില്‍ കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജകള്‍ക്കും ഓക്‌സിജന്‍ പ്‌ളാന്റ് നിര്‍മ്മിക്കാന്‍ പണം അനുവദിച്ചിരുന്നു.
എന്നാല്‍ 2 കോടി രൂപ മുടക്കി കോട്ടയം മെഡിക്കല്‍ കോളേജ് മാത്രം ആണ് ഭാഗീകമായെങ്കിലും പണി പൂര്‍ത്തീകരിച്ച് പ്രവര്‍വര്‍ത്തന സജ്ജമായത്. എന്നാല്‍ ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയില്ല, അതിന് കാരണം ഇലക്ഷന്‍ കഴിഞ്ഞ് പുതിയ മന്ത്രിസഭ വരാന്‍ കാത്തിരിക്കയാണ്.ഓക്‌സിജന് കടുത്ത ക്ഷാമം അനുഭവപ്പെടുന്ന ഈ അവസരത്തിലാണ് ഈ നടപടി, കേന്ദ്ര സര്‍ക്കാരിനെ പഴിക്കുന്നവര്‍ അറിയണം പി എം കെയര്‍ പദ്ധതി പ്രകാരം എല്ലാ മെഡിക്കല്‍ കോളേജിനും പണം നല്‍കിയിരുന്നു എന്നാല്‍ എന്തെങ്കിലും ചെയ്തത് കോട്ടയം മാത്രം ആണ് അത് ഉദ്ഘാടനം കാത്ത് കിടക്കുന്നു.

അതുമാത്രമല്ല കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും 50 ല്‍ അധികം വെന്റിലേറ്ററുകള്‍ മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രം എത്തിച്ചു കൊടുത്തിരുന്നു.ആരോഗ്യ മേഘലയില്‍ നിരവധി കാര്യങ്ങള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനും മറ്റു സംസ്ഥാനങ്ങള്‍ക്കും നല്‍കിയത് ഇതൊക്കെ മറച്ചുവയ്കകയോ പേരു മാറ്റുകയോ ആണ്.അടിയന്തിരമായി ആരോഗ്യ വകുപ്പ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ പ്‌ളാന്റ് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തനം ആരംഭിക്കണം അതില്‍ രാഷ്ട്രീയം കാണരുത് മനുഷ്യ ജീവന് വില കല്‍പിക്കണം രാഷ്ട്രിയം ഈ സമയത്ത് മാറ്റിവയ്ക്കണം.