Saturday, April 20, 2024
keralaNewsObituary

തൊഴിലാളിയെ സുഹൃത്തുക്കള്‍ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊന്നു രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട് : ആസാം സ്വദേശിയായ സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. കൊയിലാണ്ടി ഹാര്‍ബറിനു സമീപം മായന്‍ കടപ്പുറത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആസാം സ്വദേശിയും കൊയിലാണ്ടി ഹാര്‍ബറിലെ തൊഴിലാളിയുമായ ഡുലു ആണ് കൊല്ലപ്പെട്ടത്.ഹാര്‍ബറിലെ തന്നെ തൊഴിലാളികളും ആസാം സ്വദേശികളുമായ മനരഞ്ഞന്‍, ലക്ഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബെല്‍റ്റ് കഴുത്തില്‍ മുറുക്കിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.