Saturday, April 20, 2024
keralaNews

ഈരാറ്റുപേട്ടയില്‍ നിന്ന് കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി.

കോട്ടയം: കൊടൈക്കനാലിലേയ്ക്ക് കോട്ടയം ഈരാറ്റുപേട്ടയില്‍ നിന്ന് യാത്ര പോയ രണ്ട് യുവാക്കളെ കാണാതായി. രണ്ടു ദിവസമായി ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തേവരുപാറ സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്. കൊടൈക്കനാലിലെ പൂണ്ടി ഉള്‍ക്കാട്ടിലാണ് ഇവരെ കാണാതായത്.