Wednesday, April 24, 2024
keralaNews

കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ സൗജന്യ മൂത്രാശയ രോഗ നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ യൂറോളജി വിഭാഗത്തിൽ 2022 ഡിസംബർ 16, 17, 19, 20 തീയ്യതികളിൽ സൗജന്യ മൂത്രാശയ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കൺസൾട്ടേഷൻ ഫീസ് ഇല്ലാതെ യൂറോളജി വിഭാഗം ഡോക്ടറെ കാണാം. ഒപ്പം വിവിധ ലാബ് പരിശോധനകൾക്ക് 25% വരെ പ്രത്യേക നിരക്കിളവും ലഭ്യമാണ്. കൂടുതലറിയാനും മുൻ‌കൂർ ബുക്കിംഗ് സേവനത്തിനുമായി 8281001025, 8281262626 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.