Thursday, April 25, 2024
keralaNews

കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്ത് കുടുങ്ങിയെന്നാണ് വിവരം

മലപ്പുറം: കരുവാരക്കുണ്ടില്‍ മലയില്‍ രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കുടുങ്ങിയത്. മല കാണാനെത്തിയ മൂന്ന് പേരില്‍ രണ്ട് പേര്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. അഗ്‌നിശമന സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല