Saturday, April 20, 2024
keralaNews

കനത്ത മഴ :കോട്ടയം മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി.

കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി.രണ്ട് മണിക്കൂറായി പെയ്ത മഴയിലാണ് ഒ.പി വിഭാഗത്തില്‍ വെള്ളം കയറിയത്. താഴ്ന്ന പ്രദേശമായതും ഓടകള്‍ കൃത്യമായി വൃത്തിയാക്കാത്തതുമാണ് വെള്ളക്കെട്ടിന് കാരണം.ഒ.പി വിഭാഗം മുട്ടോളം വെള്ളത്തിലായി. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. പ്രശ്നം താത്ക്കാലികമാണെന്നും ഉടന്‍ തന്നെ പരിഹരിക്കുമെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ജയകുമാര്‍ വ്യക്തമാക്കി.