വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

എരുമേലി:എറണാകുളത്ത് ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എരുമേലി കൊരട്ടി സ്വദേശിയായ യുവാവ് മരിച്ചു. കൊരട്ടി ചിറക്കലാത്ത് സാബിൻ ജോസഫിന്റെ മൂത്ത മകൻ ജോസഫ് സെബാസ്റ്റ്യൻ (ജോക്കുട്ടൻ – 23) വാഹനാപകടത്തിൽ മരിച്ചത്. ശവസംസ്കാരം പിന്നീട് . മാതാവ് ജേർളി, സഹോദരൻ ജൂബിൻ, സഹോദരി ജൂവൽ