Thursday, April 25, 2024
keralaNewspolitics

മുസ്ലീം ലീഗിന് തീവ്രവാദ പാര്‍ട്ടികളുടെ നിലപാടില്ലെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക്

കൊച്ചി: കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷികളില്‍ ഒന്നാണ് മുസ്ലിം ലീഗിനെന്നും, മുസ്ലിം ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് കാണുന്നതെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് പി എന്‍ ഈശ്വരന്‍ കൊച്ചിയില്‍ വ്യക്തമാക്കി.    മുസ്ലിം ലീഗിന് വര്‍ഗീയ താല്‍പര്യങ്ങളുണ്ടെന്നും എന്നാല്‍ തീവ്രവാദ പാര്‍ട്ടികളുടെ നിലപാട് ലീഗിനില്ലെന്നും ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായല്ല ദില്ലിയില്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്‌ക്കെത്തിയ മുസ്ലിം ബുദ്ധിജീവി സംഘത്തില്‍ ജമാ അത്തേ ഇസ്ലാമി പ്രതിനിധിയും ഉണ്ടായിരുന്നു. ജമാ അത്തെ ഇസ്ലാമിയുമായി തുറന്ന ചര്‍ച്ച അവരുടെ തീവ്ര നിലപാടുകളില്‍ മാറ്റമുണ്ടായാല്‍ മാത്രമേ നടത്തൂവെന്നും ആര്‍എസ്എസ് നേതാക്കള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ദേശവിരുദ്ധ നിലപാടുള്ളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വര്‍ഗ്ഗീയ നിലപാട് തുടര്‍ന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല. മലപ്പുറത്ത് വച്ച് മുസ്ലിം ലീഗ് സിറ്റിംഗ് എംഎല്‍എയുമായി അടക്കം ചര്‍ച്ച നടന്നുവെന്നും മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും വര്‍ഗ്ഗീയ താല്‍പര്യം ലീഗിനുണ്ടെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.