Thursday, April 25, 2024
keralaNews

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം ഉണ്ടെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം ഉണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പല മേഖലകളിലും രണ്ട് ദിവസത്തേക്ക് മാത്രമെ സ്റ്റോക്കുള്ളുവെന്നും, മാസ് വാക്‌സിനേഷന്‍ തുടങ്ങിയതോടെ ലഭ്യതക്കുറവ് രൂക്ഷമാകുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് മന്ത്രി അറിയിച്ചത്.അതേസമയം, വാക്സിന്‍ തീരെ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഇല്ലെന്നും മന്ത്രി പറഞ്ഞു. നമുക്ക് ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് അയക്കാന്‍.കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.