Tuesday, April 16, 2024
keralaLocal NewsNewspolitics

എരുമേലി അവിശ്വാസം; ചതിച്ചത് കേരള കോൺഗ്രസ് : സിപിഐ

 

  •  മറുപടി പറയേണ്ടത് കേരള  കോൺഗ്രസ് 
  •  സി പി എമ്മിന് പരോക്ഷ വിമർശനം 
  •  എൽ ഡി എഫ് കൂടാൻ താമസിച്ചു 
എരുമേലി : എരുമേലി ഗ്രാമപഞ്ചായത്തിൽ  എൽഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവശ്വാസത്തിൽ ചതിച്ചത് കേരള കോൺഗ്രസ് ആണെന്ന്  സിപിഐ ഭാരവാഹികൾ പറഞ്ഞു. യുഡിഎഫ് നൽകിയ അവിശ്വാസ  നോട്ടീസ് ലഭിച്ചതിനുശേഷം 15 ദിവസം പ്രവർത്തി ദിവസം ഉണ്ടായിട്ടും  അവസാന സമയം എൽഡിഎഫ് വിളിച്ചുകൂട്ടി നടന്ന ചർച്ചയിലെ തീരുമാന  പ്രകാരം തങ്ങൾ രാജിവെക്കാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയതാണെന്നും എന്നാൽ കേരള കോൺഗ്രസിലെ അംഗം പിന്തുണ നൽകാത്തതിന്റെ പേരിൽ അവിശ്വാസം          പാസായി പോവുകയാണ് ഉണ്ടായതെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത്  പ്രസിഡൻറ്,വൈസ്  പ്രസിഡൻറ് സ്ഥാനം സംബന്ധിച്ച് നേരത്തെ ധാരണ ഉണ്ടാക്കിയതാണ്.ആദ്യത്തെ രണ്ടുവർഷം സിപിഐക്ക് വൈസ് പ്രസിഡൻറ് സ്ഥാനവും തുടർന്നുള്ള മൂന്നുവർഷം സ്വതന്ത്ര അംഗമായ ബിനോയ്ക്കുമാണ് നൽകാൻ തീരുമാനിച്ചിരുന്നത്. ധാരണ പ്രകാരം എട്ടുമാസം കൂടി ബാക്കി നിൽക്കെ
സ്വതന്ത്ര അംഗവും പിന്നീട് കേരള കോൺഗ്രസിൽ ചേർന്ന  ബിനോയ് ഇലവുങ്കൽ  യുഡിഎഫിന് ഒപ്പം ചേരുകയാണ് ഉണ്ടായതെന്നും നേതാക്കൾ പറഞ്ഞു. ബിനോയിയെ എൽഡിഎഫിനൊപ്പം നിർത്തുന്നതിന് ഭാഗമായി 27-ആം തീയതി ഉച്ചയ്ക്ക് നടന്ന എൽഡിഎഫ് യോഗത്തിൽ വൈസ്. പ്രസിഡന്റ് അനിശ്രീ സാബു രാജിവെക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ 28ന് നടന്ന അവിശ്വാസത്തിൽ പ്രസിഡൻറ് അടക്കമുള്ള സിപിഎം അംഗങ്ങൾ ആരും പങ്കെടുത്തില്ല.രാജിക്കത്തുമായി വന്നുവെങ്കിലും രാജിവെക്കാതെ പോവുകയാണ് ചെയ്തതെന്ന്‌ നേതാക്കൾ പറഞ്ഞു.                          എൽഡിഎഫിന്റെ ഘടക കക്ഷി  കൂടിയായ കേരള കോൺഗ്രസ് അംഗം അവിശ്വാസത്തിന് പിന്തുണ നൽകാതെ യുഡിഎഫിന് പിന്തുണ നൽകി വഞ്ചിക്കുകയാണ് ഉണ്ടായതെന്നും, എന്നാൽ അവിശ്വാസം  പാസാകാൻ കാരണം
സി പി ഐ  ആണെന്ന പ്രചരണം വസ്തുത വിരുദ്ധമാണെന്നും നേതാക്കൾ പറഞ്ഞു.
എന്നാൽ  27 ന് ഉച്ചക്ക് 12 മണിക്കും, രാത്രി 8.30നും, 28 ന് രാവിലെ എട്ട് മണിക്കും നടന്ന ചർച്ചയിലെ ധാരണ പ്രകാരം സി പി ഐ   പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവക്കാൻ വന്നതാണ്. അവിശ്വാസ ദിവസം രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇ.ജെ  ബിനോയ്  യുഡിഎഫിനൊപ്പമാണ് നിന്നത്. ഇക്കാര്യം കേരള കോൺഗ്രസ് നേതാവും – എം എൽ എ യുമായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ
അറിയിച്ചതിന് ശേഷം എം എൽ എ കൂടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രാജി വയ്ക്കാതെ തിരികെ പോയതെന്നും നേതാക്കൾ പറഞ്ഞു.ബിനോയിയുടെ വീട്ടിലെത്തി രാജി വയ്ക്കുമെന്ന് പറഞ്ഞതാണ് . ഇക്കാര്യം തങ്കമ്മ ജോർജ് കുട്ടിയോട് രാവിലെ തന്നെ ഫോണിൽ വിളിച്ച് പറയുകയും ചെയ്തു.എന്നിട്ടും ബിനോയ് എൽ ഡി എഫിന് പിന്തുണ നൽകാൻ തയ്യാറായില്ലെന്നും നേതാക്കൾ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് ശേഷമുള്ള രണ്ട് വർഷത്തിനിടയിൽ വൈസ്പ്രസിഡന്റ് സ്ഥാനം വേണമെന്ന് പറഞ്ഞുവെങ്കിലും ഇത് സംബന്ധിച്ച് ചർച്ചകൾ പിന്നീട് നടത്താനാണ് തീരുമാനിച്ചതെന്നും നേതാക്കൾ പറഞ്ഞു .
             ഇതല്ലാതെ അവിശ്വാസം സംബന്ധിച്ച്  യാതൊരുവിധ നിർദ്ദേശവും സി പി ഐ വച്ചില്ലെന്നും തങ്ങളുടെ തലയിൽ കെട്ടി വെയ്ക്കെണ്ടെന്നും  നേതാക്കൾ പറഞ്ഞു. എന്നാൽ  പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ സംബന്ധിച്ച്  എൽഡിഎഫ്  മണ്ഡലം കമ്മറ്റികളിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. എരുമേലിയുടെ കാര്യത്തിൽ യഥാസമയം കമ്മറ്റി വിളിക്കാതെ അവിശ്വാസത്തിന്റെ തലേദിവസം മാത്രമാണ്  കമ്മറ്റി വിളിച്ചതെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും  സി പി എമ്മിനെ പരോക്ഷമായി വിമർശിച്ച്
നേതാക്കൾ പറഞ്ഞു. അവിശ്വാസ പ്രമേയം പാസ്സായ സംഭവത്തിൽ എൽഡിഎഫിലെ നിരവധി  അനുഭാവികളിൽ ആശയ കുഴപ്പം ഉണ്ടാക്കിയതായും നേതാക്കൾ പറഞ്ഞു . എരുമേലി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ സി പി ഐ മുണ്ടക്കയം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി പി സുഗതൻ ,മണ്ഡലം കമ്മറ്റി അംഗം എബി കാവുങ്കൽ,മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും എരുമേലി ലോക്കൽ കമ്മറ്റി സെക്രട്ടറി അനിശ്രീ സാബു,മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറി കെ. പി മുരളി  എന്നിവർ പങ്കെടുത്തു .