Saturday, April 20, 2024
keralaNewsObituary

ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ 5 പേര്‍ വിഷം കഴിച്ചു; ദമ്പതികള്‍ മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ അഞ്ച് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. വിഷം കഴിച്ച ദമ്പതികള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിലാണ് ദുരന്തമുണ്ടായത്. പുന്നയാര്‍ സ്വദേശി കാരാടിയില്‍ ബിജു, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വയസ്സുള്ള ഇളയ കുട്ടി അടക്കം മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കടബാധ്യതയാണ് ആത്യമഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.