Friday, April 19, 2024
Local NewsNews

എരുമേലിയില്‍ അയ്യപ്പഭക്തന്മാരെ കൊള്ളയടിക്കുന്നു; ഹിന്ദു ഐക്യവേദി

അധികാരികള്‍ ഒന്നും ചെയ്യുന്നില്ല

തേങ്ങ പൊട്ടിച്ച് പ്രതിഷേധത്തിന് തുടക്കം .

ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകും.

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ അയ്യപ്പഭക്തരെ കച്ചവടക്കാര്‍ കൊള്ളയടിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. എരുമേലിയിലെ പാര്‍ക്കിംഗ് മൈതാനങ്ങളിലും, ശൗചാലയങ്ങളിലും മടക്കം വരുന്ന കടകളിലാണ് കൊള്ള നടക്കുന്നതെന്നും ഇവര്‍ പറഞ്ഞു. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും ഇറങ്ങി വന്ന വാഹനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നത് കയ്യോടെ പിടിക്കുകയും അധികമായി വാങ്ങിയ പണം തിരിച്ച് നല്‍കുകയും ചെയ്തു.ബസ് ഒഴികെയുള്ള എല്ലാ വാഹനങ്ങള്‍ക്കും 100 രൂപയില്‍ താഴെയാണ് പാര്‍ക്കിംഗ് ചാര്‍ജ് .എന്നാല്‍ ബസുകള്‍ക്ക് 100 രൂപയില്‍ കൂടുതലും മറ്റ് എല്ലാ വാഹനങ്ങള്‍ക്കും 100 രൂപയുമാണ് കരാറുകാര്‍ ഈടാക്കുന്നത്. ചില പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ പേര് ഇല്ലാതെയാണ് റസീപ്റ്റ് നല്‍കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.ദേവസ്വം ബോര്‍ഡിന്റെ പാര്‍ക്കിംഗ് മൈതാനങ്ങള്‍ ചെളിക്കുഴിയായി കിടക്കുകയാണ്. അടിസ്ഥാന സൗകര്യമോ സുരക്ഷയോ ഒരുക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല. മദ്യപിച്ചും – അയ്യപ്പ ഭക്തന്മാരോട് മോശമായി പെരുമാറി പണം പിടിച്ചു പറിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. പേട്ടതുള്ളല്‍ പാത നനക്കുന്നതിലും, കടകളില്‍ വില നിലവാര പട്ടിക നല്‍കിയിട്ടുണ്ടെങ്കിലും കാണാവുന്ന തരത്തില്‍ ഒന്നും പ്രദര്‍ശിപ്പിച്ചിട്ടില്ല. ക്ഷേത്ര നടപ്പന്തലിനുള്ളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റിന്റെ സേവനം ഉണ്ടാകുമെന്ന് പറഞ്ഞുവെങ്കിലും ഇതുവരെ നടന്നില്ല. വിവിധ വകുപ്പ് മേധാവികള്‍ ഓഫീസില്‍ ഇരിക്കുക മാത്രമാണെന്നും നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ലെങ്കില്‍ ആ ജോലി ചെയ്യാന്‍ ഹൈന്ദവ സംഘടനകള്‍ തയ്യാറാകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി . തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് ഓഫീസ് പടിക്കല്‍ തേങ്ങ പൊട്ടിച്ച് പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. എരുമേലിയില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് പ്രസാദ് , സംസ്ഥാന സമിതി അംഗം സ്വാമി ദേവചൈത്യാനന്ദ സരസ്വതി ,മഹിളാ ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അനിത ജനാര്‍ദ്ദനന്‍ ,ജില്ലാ ജനറല്‍ സെക്രട്ടറി കെ യു ശാന്തകുമാര്‍ , ജില്ല സെക്രട്ടറി അംബിക തമ്പി, ഇടചോറ്റി മഠാധിപതി സാബു സ്വാമി, ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ കനകപ്പലം എന്നിവര്‍ പങ്കെടുത്തു.