Thursday, April 25, 2024
educationkeralaLocal NewsNews

എരുമേലി എംഇഎസ്  കോളേജിൽ സയൻസ് എക്സിബിഷന് ഇന്ന് തുടക്കം 

എരുമേലി : എരുമേലി എം ഇ എസ്  കോളേജിൽ  ഇന്നും നാളെയുമായി നടക്കുന്ന
സയൻസ്  എക്സിബിഷന്  ഇന്ന് തുടക്കമാകും. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ നൂതനമായ ആശയങ്ങളും – കണ്ടുപിടിത്തങ്ങളും  സാധാരണ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്  എം.ഇ.എസ്   കോളേജിലെ ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ വേൾഡ് സയൻസ് ഡേയുടെ ഭാഗമായി  ഡിസംബർ 1, 2 തിയതികളിൽ  എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്.  രാവിലെ 9.30 ന്  കോളേജ്  ചെയർമാൻ  എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾക്കായുള്ള പ്രൊജക്റ്റ്  മത്സരവും –  ക്വിസ് മത്സരങ്ങളും ഉണ്ടായിരിക്കും. ഐഎസ് ർഒയുടെ  സ്പേസ് ഓൺ വീൽ എക്സിബിഷൻ, കേരളം സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന്റെ മൊബൈൽ അസ്‌ട്രോണോമി യൂണിറ്റ് എന്നിവ മേളയുടെ മുഖ്യ ആകർഷണങ്ങളാണ്.
കെൽട്രോൺ, ഇന്ത്യൻ എയർ ഫോഴ്സ് തുടങ്ങി പതിനഞ്ചോളം സ്റ്റാളുകളുടെ പ്രദർശനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ ഒന്ന്,രണ്ട്  തീയതികളിൽ നടക്കുന്ന  പരിപാടികൾ  വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി  കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.  കോളേജ് ചെയർമാൻ പി എം  മുഹമ്മദ് സലാം , മാനേജ്മെന്റ് കമ്മറ്റി സെക്രട്ടറി അഡ്വ. മുഹമ്മദ് ഹരീഫ്, കോളേജ് പ്രിൻസിപ്പാൾ ഡോ. അനിൽകുമാർ , ഇലക്ട്രോണിക്സ് വിഭാഗം എച്ച് ഒ ഡി ജിഷ സി കെ ,  പ്രോഗ്രാം  കോഡിനേറ്റർ  സുമയ്യ പി എസ് , പി ആർ ഒ അർഷത്ത് നെജി എന്നിവർ പറഞ്ഞു. പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യാൻ  എന്ന നമ്പറിൽ ബന്ധപ്പെടുക.
94 46 60 51 22