Thursday, April 25, 2024
Local NewsNews

എരുമേലി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു

എരുമേലി : എരുമേലി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുമേഷ് കെ.എസ് ആത്മഹത്യ ചെയ്തു. പൊന്‍കുന്നം ആനക്കയം കിഴക്കിനേത്ത് കെ.എസ്.സുമേഷ്(38) ആശുപത്രിയില്‍ വെച്ച് മരിച്ചു. വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ കണ്ടെത്തിയ തുടര്‍ന്ന് പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് പാല മാര്‍സ്ലീവ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു.  പൊന്‍കുന്നം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു .സംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് പോലീസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പോന്‍കുന്നം ആനക്കയത്തുള്ള കുടുംബ വീട്ടില്‍ സംസ്‌കാരം നടത്തും.ഭാര്യ: മാതു. മക്കള്‍: കല്യാണി, ശിവകാര്‍ത്തികേയന്‍.