Wednesday, April 24, 2024
Local NewsNewspolitics

റോഡിന്റെ ടെന്റര്‍; എരുമേലിയില്‍ വാര്‍ഡംഗം സത്യാഗ്രഹ സമരം നടത്തുതിന് മുമ്പ് ടെന്റര്‍ വന്നു

എരുമേലി: റോഡിന്റെ ടെന്റര്‍ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പഞ്ചായത്തിന്റെ എ ഇ ഓഫീസിന് മുന്നില്‍ വാര്‍ഡംഗം സത്യാഗ്രഹ സമരം നടത്താന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നിലെ റോഡിന്റെ ടെന്റര്‍ ബോര്‍ഡില്‍ വന്നു. എരുമേലി ഗ്രാമ പഞ്ചായത്ത് തുമരംപാറ വാര്‍ഡിലെ കൊപ്പം റോഡിന്റെ ടെന്റര്‍ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് വാര്‍ഡംഗമായ ബിനോയ് ഇലവുങ്കലിന്റെ നേതൃത്വത്തില്‍ എ ഇ ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെ 10 മണിക്ക് സത്യാഗ്രഹ സമരത്തിനായി എത്തിയത്.    എന്നാല്‍ വാര്‍ഡംഗവും നാട്ടുകാരും വന്നപ്പോള്‍ത്തേക്കും റോഡിന്റെ ടെന്‍ഡര്‍ നോട്ടീസ് ഇടുകയായിരുന്നു. ഇതേ തുടര്‍ന്ന് സത്യാഗ്രഹ സമരം പിന്‍വലിക്കുകയും ചെയ്തു.എന്നാല്‍ മറ്റ് വാര്‍ഡുകളിലെ ടെന്റര്‍ നടപടി അടക്കം വൈകിയതില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തുകയും ചെയ്തതായും ബിനോയ് ഇലവുങ്കല്‍ പറഞ്ഞു.പഞ്ചായത്തിലെ ഏക സ്വതന്ത്ര പഞ്ചായത്തംഗമാണ് ബിനോയ്. 23 വാര്‍ഡുകളുള്ള എരുമേലി ഗ്രാമ പഞ്ചായത്തില്‍ 11 വീതം സീറ്റുകള്‍ നേടി യു ഡി എഫും , എല്‍ ഡി എഫും നില്‍ക്കുന്ന സമയം സ്വതന്ത്ര അംഗത്തിന്റെ പിന്തുണ വലിയ പ്രാധാന്യമായിരുന്നു.എന്നാല്‍ സ്വതന്ത്ര അംഗം പിന്തുണ നല്‍കിയിട്ടും കോണ്‍ഗ്രസിലെ ഒരംഗത്തിന്റെ വോട്ട് തെറ്റിയതിന് തുടര്‍ന്ന് എല്‍ഡിഎഫ് പഞ്ചായത്ത് ഭരണത്തിലേറുകയായിരുന്നു .പിന്നീട് യു ഡി എഫ് കൊണ്ടു വന്ന അവിശ്വാസത്തിലും സ്വതന്ത്ര അംഗം കോണ്‍ഗ്രസിനൊപ്പം നിന്നുവെങ്കിലും മറ്റൊരു കോണ്‍ഗ്രസ് അംഗം അവിശ്വാസ പ്രമേയ ചര്‍ച്ച് വരാതിരുന്നതിനെ തുടര്‍ന്ന് ഭരണം തുടരുകയായിരുന്നു. എന്നാല്‍ പഞ്ചായത്തംഗം രാജിവച്ച ഒഴക്കനാട് വാര്‍ഡില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന അനിത സന്തോഷ് ജയിച്ചതോടെ യു ഡി എഫ് വീണ്ടും അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയും 28 ന് അത് ചര്‍ച്ചക്കെത്തുന്നതിനിടെയ്ക്കാണ് സ്വതന്ത്ര അംഗത്തിന്റെ സത്യാഗ്രഹ സമരം വന്നത്. എന്നാല്‍ വാര്‍ഡംഗം ആവശ്യപ്പെട്ട പ്രകാരം റോഡിന്റെ ടെന്റര്‍ മണിക്കൂറുകള്‍ക്കകം ബോര്‍ഡില്‍ വരുകയും ചെയ്തു.എരുമേലി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും റോഡ് അടക്കമുള്ള നിര്‍മ്മാണത്തിന് ടെന്റര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധരണ നടത്തിയത്. 7% ടെന്റര്‍ മാത്രമാണ് ഇതുവരെ നടത്തിയെന്നും ഇക്കാര്യത്തില്‍ വലിയ അനാസ്ഥയാണ് കാട്ടിയതെന്നും നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗം നാസര്‍ പനച്ചി ഉദ്ഘാടനം ചെയ്തു.സ്വതന്ത്ര അംഗം ബിനോയ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു . മറ്റ് അംഗങ്ങളായ ലിസി സജി, മാത്യു ജോസഫ് , സുബി സണ്ണി, അനിത സന്തോഷ് എന്നിവര്‍ സംസാരിച്ചു.