Wednesday, April 24, 2024
keralaLocal NewsNews

ചന്ദനക്കുടം – പേട്ടതുള്ളലിന് എരുമേലിയിൽ ഒരുക്കങ്ങൾ പൂർത്തിയായി : പോലീസ്

എരുമേലി:ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചന്ദനക്കുടം – പേട്ടതുള്ളലിന് ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല പോലീസ് മേധാവി കെ. കാർത്തിക് ഐ പി എസ് പറഞ്ഞു. എരുമേലി പോലീസ് സ്റ്റേഷനിൽ ഇന്ന് വിളിച്ച് ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

10 ന് നടക്കുന്ന ചന്ദനക്കുടത്തിനും 11 ന് നടക്കുന്ന പേട്ട തുള്ളലിനും എരുമേലി ടൗണിനെ ഒഴിവാക്കിയുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.10 ന് വൈകിട്ട് 6 മണി മുതലും,11ന് പകലുമാണ് വാഹന ഗതാഗതം ഏർപ്പെടുത്തുന്നത്. എരുമേലിയിലെ തിരക്കനുസരിച്ച് നിലവിലുള്ളതിനേക്കാൾ 200 പോലീസിനെ അധികമായി നിയമിക്കും.
10 നും – 11 നും സമ്പൂർണ്ണ മദ്യ നിരോധനം സംബന്ധിച്ച് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കും .ആനകളെ എഴുന്നള്ളിക്കുന്നതിന് പരിശോധന കർശനമാക്കും. പകൽ റോഡ് നനക്കാനും, ക്രമസമാധാനം പാലിക്കുന്നതിന്റെ ഭാഗമായി കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
മകരവിളക്കിന് ശേഷം തീർത്ഥാടകർ മടങ്ങി വരുമ്പോൾ വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനായി 14 നും ,15 നും പ്രത്യേക നിരീക്ഷണവും – നിയന്ത്രണവും ഉണ്ടാകുമെന്നും കേരള ബ്രേക്കിംഗ് ന്യൂസിനോട്
അദ്ദേഹം പറഞ്ഞു.കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എൻ. ബാബുക്കുട്ടൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ ജോർജുകുട്ടി, റവന്യു കൺട്രോൾ റൂം ചാർജ് ഓഫീസർ ബിജു, ദേവസ്വം ബോർഡ്. അസി: കമ്മീഷണർ ആർ പ്രകാശ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീധര ശർമ്മ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയൻ,എരുമേലി ജമാ അത്ത് പ്രസിഡൻ്റ് പി എ ഇർഷാദ്, സെക്രട്ടറി സി എ എം കരീം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് മുജീബ് റഹ്മാൻ, അയ്യപ്പസേവാസംഘം എരുമേലി ശാഖ പ്രസിഡൻ്റ് അനിയൻ എരുമേലി, അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പി ആർ ഹരികുമാർ എന്നിവർ പങ്കെടുത്തു.
യോഗം നടത്തി
എരുമേലി:  ചന്ദനക്കുടം,പേട്ടതുള്ളൽ ചടങ്ങുമായി ബന്ധപെട്ട് എരുമേലി പഞ്ചായത്തിൽ അവലോകനയോഗം നടത്തി.പൂഞ്ഞാർ എം.എൽ .എ.സെബാസ്റ്റ്യന്‍
കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജ് കുട്ടി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി , ജസ്ന , എരുമേലി ദേവസ്വം ബോർഡ് ജമാഅത്ത് മറ്റ് സന്നദ്ധ സംഘടന പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.