Friday, April 26, 2024
indiakeralaNews

നിര്‍ദിഷ്ട എരുമേലി ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

ന്യൂദല്‍ഹി: നിര്‍ദിഷ്ട എരുമേലി ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയെ അറിയിച്ചു. എന്നാല്‍ പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റില്‍ പരിസ്ഥിതിയാഘാത പഠനം നടക്കുകയാണെന്നും അതിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.മധുര വിമാനത്താവളം ഉള്‍പ്പെടെ നിര്‍ദിഷ്ട വിമാനത്താവളത്തില്‍ നിന്ന് 150 കിലോമീറ്ററിനുള്ളില്‍ നിലവിലുള്ള എല്ലാ സിവില്‍ എയര്‍പോര്‍ട്ടുകളുടെയും പരിസ്ഥിതിയാഘാത പഠനം നടത്താനും ഇംപാക്ട് ഡാറ്റ പരിശോധിക്കാനും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനോട് ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് വ്യോമയാന വകുപ്പ് അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ കെഎസ്ഐഡിസിയും പദ്ധതി പ്രദേശത്തു പരിസ്ഥിതിയാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നുണ്ട്. ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. കേരള ബ്രേക്കിംഗ് ന്യൂസ്.
കേരള സര്‍ക്കാര്‍ സംരംഭമായ കെഎസ്ഐഡിസി, 2020 ജൂണിലാണ് 2008ലെ ഗ്രീന്‍ ഫീല്‍ഡ് പോളിസി പ്രകാരം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് കോട്ടയത്തിനടുത്ത് എരുമേലി ചെറുവള്ളിയില്‍ ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തിന്റെ വികസനത്തിന് ‘സൈറ്റ് ക്ലിയറന്‍സ്’ അനുവദിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പ്രതിരോധ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവയുമായി കൂടിയാലോചിച്ചാണ് കെഎസ്ഐഡിസിയുടെ നിര്‍ദേശം പരിഗണിച്ചത്. അതിനു ശേഷം സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠനം നടത്താന്‍, കെഎസ്ഐഡിസിയോടു നിര്‍ദേശിച്ചു. അവര്‍ 2022 ജൂണില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു .കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാന്‍ റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയെങ്കിലും കരം അടക്കാന്‍ എസ്റ്റേറ്റ് അധികൃതര്‍ തയ്യാറാട്ടില്ല. എരുമേലി തെക്ക് വില്ലേജിലെ സ്ഥലത്തിന്റെ കുടിശികയും പലിശയും ഉള്‍പ്പെടെ 58 ലക്ഷത്തോളം രൂപയും , മണിമല വില്ലേജിലെ സ്ഥലത്തിന്റെ 3,53,958 രൂപയാണ് കരമായി അടക്കാന്‍ റവന്യു വകുപ്പ് ആവശ്യപ്പെട്ടത്. കേരള ബ്രേക്കിംഗ് ന്യൂസ്. എന്നാല്‍ പലിശ ഒഴിവാക്കി തരണമെന്നും അല്ലെങ്കില്‍ കരം ഗഡുക്കളായോ, നയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലോ കരം അടച്ചു തരണമെന്ന് എസ്റ്റേറ്റ് അധികൃതര്‍ ആവശ്യം തള്ളിയതായും റവന്യൂ വകുപ്പ് അധികൃതര്‍ പറഞ്ഞു.നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 1,039.876 ഹെക്ടര്‍ (2,570 ഏക്കര്‍) ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റില്‍ നിന്നും,തോട്ടത്തിന് പുറത്ത് 370 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികളുടെ സ്ഥലവുമാണ് .ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് വില്ലേജുകളിലായി 4,375 ഹെക്ടറാണ് ചെറുവള്ളി എസ്റ്റേറ്റ്. നിലവില്‍ പാലാ സബ് കോടതിയില്‍ സര്‍ക്കാരുമായി കേസുള്ള എസ്റ്റേറ്റിന്റെ നികുതി റവന്യു വകുപ്പ് സ്വീകരിച്ചിട്ട് 13 വര്‍ഷവുമായി.ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് കമ്പനി, തോട്ടം ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് കൈമാറിയതിന് ശേഷം 2008-2009 വരെ കരം സ്വീകരിച്ചിരുന്നു. കേരള ബ്രേക്കിംഗ് ന്യൂസ് . എന്നാല്‍ പിന്നീട് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാരുമായി കോടതിയില്‍ കേസായതിനാല്‍ റവന്യു വകുപ്പ് കരം സ്വീകരിച്ചില്ല. തുടര്‍ന്നാണ് തോട്ടം അധികൃതര്‍ കോടതിയെ സമീപിച്ചത്. കൈവശ ഭൂമിയുടെ ഭൂനികുതി സ്വീകരിക്കുന്നത് കൈവശക്കാരന് ഭൂമിയിലുള്ള ഉടമസ്ഥത സ്ഥാപിക്കലല്ല എന്നും ഭൂനികുതി സ്വീകരിക്കുന്നത് സാമ്പത്തിക ഉദ്ദേശ്യത്തിനുവേണ്ടി മാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ ചെറുവള്ളി എസ്റ്റേറ്റ് സമീപം സ്വകാര്യ വ്യക്തികളുടെ ഏറ്റെടുക്കുന്ന ഭൂമിക്ക് നല്‍കുന്ന നഷ്ടപരിഹാരം സംബന്ധിച്ചുള്ള ആശങ്കളാണ് നിലനില്‍ക്കുന്നത്.