എരുമേലിയില്‍ ബൈക്ക് അപകടത്തില്‍ പാണപിലാവ് സ്വദേശിക്ക് ദാരുണാന്ത്യം

എരുമേലി:ബൈക്ക് അപകടത്തില്‍ മുക്കൂട്ടുതറ പണപിലാവ്സ്വദേശിക്ക് ദാരുണാന്ത്യം.പാണപിലാവ് സ്വദേശി കരിമാലിപ്പുഴ വീട്ടില്‍ അനില്‍കുമാര്‍ ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് നാലുമണിയോടെയായിരുന്നു അപകടം. എരുമേലി മുക്കൂട്ടുതറ റോഡില്‍ എം ഇ എസ് കോളേജിന് സമീപത്തുള്ള വളവിലായിരുന്നു അപകടം ഉണ്ടായത്. ശബരിമലയ്ക്ക്   പോവുകയായിരുന്നകറുകച്ചാല്‍ നെടുംകുന്നം സ്വദേശികളായതീര്‍ത്ഥാടകരുടെകാറിനടിയില്‍പ്പെട്ടാണ്അപകടം ഉണ്ടായത്. അപകടത്തെമുക്കൂട്ടുതറ അസീസി ആശുപത്രിയില്‍എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയതിന് ശേഷം പാലാ മെഡിസിറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.റോഡിന് സമീപത്തുള്ള തോട്ടത്തില്‍ നിന്നും മണ്ണ് എടുക്കുന്നതിനിടെ റോഡിലേക്ക് ഒഴുകിയെത്തിയ മണ്ണില്‍ കയറിയ ബൈക്ക്തെന്നിയാണ് അപകടം ഉണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു. എരുമേലി എസ് ഐ ശാന്തി കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ. സുശീല , മകന്‍ അജേഷ്. സംസ്‌കാരം പിന്നീട് .

മുക്കൂട്ടുതറ റോഡില്‍ അപകട കെണി ഒരുക്കിയാണ് വ്യാപകമായി മണ്ണെടുക്കുന്നത് എന്നും പരാതി ഉയര്‍ന്നു കഴിഞ്ഞു. തോട്ടത്തില്‍ നിന്നും ഒഴുകിയെത്തുന്ന മണ്ണ് റോഡിലെത്തിയാണ് അപകടത്തിന് വഴിയൊരുക്കുന്നതും നാട്ടുകാര്‍ പറഞ്ഞു. മുക്കൂട്ടുതറ റോഡിലെ നിരവധി വളവുകളിലാണ് ഇത്തരത്തില്‍ അപകട ഭീഷണി ഉയര്‍ത്തി മണ്ണ് റോഡിലെ വളവുകളില്‍ തന്നെ കിടക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മൂന്നോളം അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത്.