എരുമേലിയില്‍ കുടിവെള്ള വിതരണം മുടങ്ങും

എരുമേലി:കേരള വാട്ടര്‍ അതോറിറ്റിയുടെ മുണ്ടക്കയം സെക്ഷന്റെ പരിധിയിലുള്ള എരുമേലി ശുദ്ധജല വിതരണ പദ്ധതിയിലെ പൊര്യന്‍മല  ടാങ്കിലെ പൈപ്പ് ലൈനുകളില്‍ അറ്റകുറ്റപണി നടക്കുന്നതിനായാലും, കനകപ്പലം ഭാഗത്തേക്കുള്ള റോഡ് പണികള്‍ മൂലം പൈപ്പ് ലൈനുകള്‍ മാറ്റിയിടുന്നതിനാലും പൊര്യന്‍മല ടാങ്കില്‍ നിന്നും ഭാഗികമായും, കനകപ്പലം ടാങ്കില്‍ നിന്നും പൂര്‍ണ്ണമായും ഏകദേശം പത്ത് ദിവസത്തേക്ക് കുടിവെള്ള വിതരണം മുടങ്ങുമെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.