എരുമേലി: എരുമേലി ടൗണില്‍ പ്രധാന പാതയില്‍ താഴ്ന്ന് കിടക്കുന്ന കേബിളുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതായി പരാതി. എരുമേലി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി കെഎസ്ആര്‍ടിസി ജംഗ്ഷന് സമീപത്തായാണ് കേബിളുകള്‍ റോഡിലേക്ക് താഴ്ന്നു കിടക്കുന്നത് . വൈദ്യുതി പോസ്റ്റില്‍ കെട്ടിയ കേബിളാണ് താഴെ വീണു കിടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.കാല്‍നടയാത്രക്കാര്‍ക്കും , ഇരുചക്ര വാഹന യാത്രക്കാര്‍ക്കുമടക്കം താഴ്ന്ന കിടക്കുന്ന കേബിളുകള്‍ ഭീഷണിയാണെന്നും നാട്ടുകാര്‍ പറഞ്ഞു.മാസ പൂജക്കായി ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന പ്രധാന വഴി കൂടിയാണിത്. അടിയന്തരമായി ബന്ധപ്പെട്ടവര്‍ കേബിളുകള്‍ സുരക്ഷിതമായി കെട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ടാഗ് കെട്ടിയ കേബിളുകളാണ് അഴിഞ്ഞ് കിടക്കുന്നത് എന്നും നാട്ടുകാര്‍ പറഞ്ഞു.