Friday, April 19, 2024
keralaLocal News

എരുമേലി കൃഷി ഭവനില്‍ സൗജന്യ തൈകള്‍ വിതരണത്തിന്…

എരുമേലി കൃഷി ഭവനില്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനായി ഗുണമേന്മയുള്ള പേര തൈകള്‍, പുളി, കറിവേപ്പ് എന്നിവയുടെ തൈകള്‍ എത്തിയിട്ടുണ്ട്. 75% സബ്സിഡിയില്‍ വിതരണത്തിനായി ഏതാനും ഗ്രാഫ്‌റ് ചെയ്ത പ്ലാവ്, മാവ്, സപ്പോട്ട എന്നിവയും നാളെ വിതരണം ചെയ്യുന്നതാണ്. ആവശ്യമുള്ള കര്‍ഷകര്‍ കരം അടച്ച രസീതുമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൃഷി ഭവനില്‍ നിന്നും കൈപ്പറ്റാവുന്നതുമാണ് .