Thursday, April 25, 2024
keralaNews

തദ്ദേശീയം ട്വന്റി -20 നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം .

വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എരുമേലി ഗ്രാമപഞ്ചായത്തിലെ വോട്ടര്‍മാര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ” കേരള ബ്രേക്കിംഗ് ഓണ്‍ലൈന്‍ ന്യൂസ് “അവസരം ഒരുക്കുന്നു .പഞ്ചായത്തിലെ വാര്‍ഡുകള്‍, ബ്ലോക്ക് ഡിവിഷനുകള്‍ , ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നിവയുള്‍പ്പെടുന്ന മേഖലയിലെ വികസനങ്ങളെ സംബന്ധിച്ച് വോട്ടര്‍മാര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍,കോട്ടങ്ങള്‍, പുതിയ വികസന പദ്ധതികള്‍,നിര്‍ദ്ദേശങ്ങള്‍ എന്നിവ വസ്തുനിഷ്ഠമായി എഴുതാവുന്നതാണ്.സ്ഥാനാര്‍ഥികളെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും വ്യക്തിപരമായി ആക്ഷേപിക്കുന്ന അഭിപ്രായങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരുടെ ചിത്രങ്ങളും അവരുടെ അഭിപ്രായത്തോട് ഒപ്പം ന്യൂസില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും .അഭിപ്രായങ്ങളും ചിത്രവും
ഈ  വാട്‌സ്ആപ്പ്  94 46 38 24 09  നമ്പറിലേക്ക്  അയക്കാം.അഭിപ്രായങ്ങള്‍ അയക്കുന്നവര്‍ പൂര്‍ണമായ മേല്‍വിലാസം ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം .