ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി നീട്ടി.
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് ബിനീഷിനെ റിമാന്റില്‍ വിട്ടത്. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബിനീഷിനെ ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ബിനീഷിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് കാലാവധി നീട്ടി കോടതി ഉത്തരവിട്ടത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു ബിനീഷിനെ ഹാജരാക്കിയത്.അതേസമയം ബിനീഷിന്റെ ജാമ്യാപേക്ഷ മറ്റെന്നാള്‍ പരിഗണിക്കും.