Thursday, April 18, 2024
keralaNews

ജീവന്‍ രക്ഷിക്കുന്ന കൈപുണ്യ തലോടലിൽ അസ്സീസി ആശുപത്രിയുടെ ജനറൽ സർജറി വിഭാഗം.

അസ്സീസി ആശുപത്രിയിൽ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചതിനു ശേഷം നൂറിലധികം ചെറുതും വലുതുമായ ശസ്ത്രക്രിയകൾ വിദഗ്ധരായ ഡോക്ടർമാരുടെ മികവിലൂടെ പൂർത്തീകരിച്ചിരിക്കുന്നു.ഇപ്പോൾ അത് അസ്സീസി ആശുപത്രിയിലെ സർജറി വിഭാഗം മേധാവിയും,സി.എം.ഓ യുമായ ഡോ.സുമന്റെ കൈപുണ്യ മികവിലൂടെ വിജയകരമായി നടന്നു വരുന്നു.

2021 ഡിസംബർ 27 നു അപകടകരമായ അവസ്ഥയിൽ എത്തിയ കുറുമ്പൻമൂഴി പതാലിൽ വീട്ടിൽ അജേഷിന്റെ മകൾ പന്ത്രണ്ടു വയസുകാരി ഐശ്വര്യയുടെ പൊട്ടിയ അപ്പൻഡിക്സ് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ  പൂർത്തീകരിച്ചിരിക്കുന്നു.

അസ്സീസിയുടെ അഭിമാനം വാനോളം എത്തിച്ചുകൊണ്ടു വിദൂരങ്ങളിൽ നിന്ന് പോലും രോഗികൾ ഡോക്ടറിനെ തേടിയെത്തുന്നു. ഇ.എൻ.ടി ഡോക്ടർമാർ ഉപേക്ഷിച്ച കേസുകൾ പോലും വളരെ ലാഘവത്തോടെ ഞങ്ങളുടെ ജനറൽ സർജറി വിഭാഗത്തിൽ കൈകാര്യം ചെയുന്നു.

ആതുരസേവന രംഗത്തു ഉത്തരവാദിത്വത്തോടെ സമഗ്ര സംഭാവന നൽകി വരുന്ന അസ്സീസി ആശുപത്രിയിൽ 2020 മാർച്ച് 23 നു തൊടുപുഴ സ്വദേശിനി സോണിയയുടെ പിത്താശയത്തിൽ നിന്നും 1.5 സെ.മി.വലുപ്പമുള്ള കല്ലുകൾ ആണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

മലയോര മേഖലയിലെ ആശ്രയമായ മുക്കൂട്ടുതറ അസ്സീസി ആശുപത്രി ഇന്ന് അഭിമാനത്തിന്റെ തിളക്കത്തിലാണ്.കഴിഞ്ഞ 34 വർഷമായി ആരോഗ്യരംഗത്തു പകരം വെക്കാൻ ഇല്ലാത്ത തരത്തിൽ പ്രവർത്തിക്കുന്ന മുക്കൂട്ടുതറ അസ്സീസി ആണ് മികച്ച ശാസ്ത്രക്രിയകളിലൂടെ ചരിത്രനേട്ടത്തിൽ എത്തിയിരിക്കുന്നത്.

വിജയകരമായ ശസ്ത്രക്രിയകൾ പൂർത്തീകരിക്കുന്നതു ആശുപത്രി സർജറി വിഭാഗം മേധാവിയും, സി.എം.ഓ യുമായ ഡോ.സുമന്റെ നേതൃത്വത്തിൽ ആണെന്നും, ഈ വിഭാഗത്തിൽ വേരികോസ് വെയ്ൻ ചികിത്സയും ശസ്ത്രക്രിയയും നടത്തപെടുമെന്നും കൂടാതെ പൈൽസ്, ഫിസ്റ്റുല,ഫിഷർ, കിഡ്നി സ്റ്റോൺ, ഹെർണിയ ബസ് ട്യൂമർ എന്നിവയുടെ വിദഗ്ദ്ധ ചികിത്സയും ഒപ്പം മറ്റു ശസ്ത്രക്രിയകളും നടത്തപെടുമെന്നു ആശുപത്രി ഡയറക്ടർ ഫാ.അഗ്നൽ ഡൊമിനിക് അറിയിച്ചു.

ആശുപത്രിയുടെ നാളിതുവരെയുള്ള പ്രവർത്തങ്ങളിൽ ഡോക്ടറുടെ സേവനം ആശുപത്രിക്ക് ഒരു മുതൽക്കൂട്ടാണെന്നും, വിജയകരമായി പൂർത്തീകരിച്ച ശാസ്ത്രക്രിയകൾ ആശുപത്രിയെ ചരിത്ര നേട്ടത്തിൽ എത്തിച്ചെന്നും ആശുപ്രതി ഡയറക്ടർ അറിയിച്ചു.