Wednesday, April 24, 2024
indiaNews

9 പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി. ടി. രവികുമാര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍. വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതാദ്യമായാണ് 9 പേര്‍ സുപ്രീം കോടതി ജഡ്ജിമാരായി ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആയി.