Friday, April 26, 2024
keralaNewspolitics

ഹിന്ദു കുടുംബങ്ങളുടെ സ്വത്തില്‍ മകള്‍ക്കും തുല്യ അവകാശം: സുപ്രീംകോടതി

 

ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍. പാരമ്പര്യ സ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യ അവകാശമുണ്ടെന്ന് കോടതി വിധിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന പിന്തുടര്‍ച്ചാവകാശ നിയമഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. അച്ഛന്‍ ജീവനോടെയുള്ള പെണ്‍മക്കള്‍ക്കേ സ്വത്തില്‍ അവകാശം ഉള്ളൂവെന്ന പഴയ വിധിയാണ് സുപ്രീംകോടതി തിരുത്തിയത്.
2005 സെപ്റ്റംബറില്‍ നിയമം നിലവില്‍ വന്ന കാലം മുതല്‍ തന്നെ സ്വത്തില്‍ അവകാശം നല്‍കുന്നതാണ് നിയമഭേദഗതി. ഭേദഗതി നിലവില്‍ വന്നപ്പോള്‍ അച്ഛന്‍ ജീവിച്ചിരുന്നോ എന്നത് വിഷയമല്ല. പിതാവിന്റെ സ്വത്തിന് മകനൊപ്പം മകള്‍ക്കും തുല്യ അവകാശമുണ്ട്. മകള്‍ ജീവിച്ചിരുന്നില്ലെങ്കിലും അവരുടെ കുട്ടികള്‍ക്ക് അവരുടെ ഭാഗം അവകാശപ്പെടാം എന്നും കോടതി ഉത്തരവില്‍ പറയുന്നു.ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, എം ആര്‍ ഷാ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍.

Leave a Reply