Thursday, April 25, 2024
indiaNewsworld

ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്ന പോലെ ;നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീല്‍.

കോവിഡ് പ്രതിരോധ വാക്‌സീന്‍ അയച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീല്‍. പ്രസിഡന്റ് ജെയ്ര്‍ ബോള്‍സോനാരോ ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന ട്വീറ്റില്‍ ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവരുന്ന ചിത്രം ബോള്‍സോനാരോ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി.

ഈ പ്രതിസന്ധി മറികടക്കാനുള്ള പരിശ്രമത്തില്‍ ഇന്ത്യയെ പോലെയുള്ള മഹത്തായ രാജ്യത്തിന്റെ പിന്തുണ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ബോള്‍സോനാരോ കുറിച്ചു. ബ്രസീലിയന്‍ ഭാഷയിലാണ് ട്വീറ്റ് എങ്കിലും അഭിസംബോധന ചെയ്യാന്‍ ‘നമസ്‌കാര്‍’ നന്ദി പറയാന്‍ ‘ധന്യവാദ്’ തുടങ്ങിയ പദങ്ങള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ട്വീറ്റിന്റെ ഇംഗ്ലിഷ് പരിഭാഷ മറുപടിയായി ഉള്‍പ്പെടുത്തുകയും ചെയ്തു.