Friday, April 19, 2024
educationkeralaNews

സ്കൂളിൽ മോഷണം;  വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫീസ്  കള്ളന്‍ മോഷ്ടിച്ചു

തൃശൂര്‍ : സ്കൂളിൽ കയറിയ കള്ളൻ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫീസ്  മോഷ്ടിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്ന് പരീക്ഷ ഫീസായി സ്വരൂപിച്ച 89,000 രൂപയാണ് മോഷണം പോയത്. ഇതേ തുടർന്ന് അധ്യാപകർ സ്വന്തം കൈയ്യിൽ  നിന്നും നഷ്ടായ പണം അടച്ചു .  തൃശൂർ  കൊരട്ടി മാമ്പ്ര യൂണിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് കവര്‍ച്ച. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഓഫീസ് മുറിയിലെ അലമാരയിലാണ് പണം സൂക്ഷിച്ചിരുന്നത് . അലമാര കുത്തിതുറന്നാണ് മോഷണം നടന്നത്.   വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫീസ് അടയ്ക്കേണ്ട അവസാന തീയതി കഴിഞ്ഞ ദിവസമായിരുന്നു. പണം അടയ്ക്കാനായി അലമാരി തുറന്നപ്പോഴാണ്  മോഷണം അറിയുന്നത്. തുടര്‍ന്ന് അധ്യാപകര്‍ സ്വന്തം നിലയില്‍ പണം ശേഖരിച്ച് ട്രഷറിയില്‍ അടച്ചു. എല്‍പി സ്‌കൂളിലും കവര്‍ച്ചാശ്രമം നടന്നു. പൂട്ട് തകര്‍ക്കുകയും അലമാരയിലെ വസ്തുക്കള്‍ വലിച്ച് താഴെയിടുകയും ചെയ്ത നിലയിലായിരുന്നു. ഓഫീസ് മുറിയുടെ വാതിലിന്റെ രണ്ടു താഴും തകര്‍ത്തു. തുടര്‍ന്ന്, കൊരട്ടി പോലീസില്‍ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. സ്‌കൂളിലെയും സമീപത്തെയും സിസിടിവി ക്യാമറ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.