Friday, March 29, 2024
keralaNewsObituary

സൈക്കിള്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

തൃശൂര്‍: സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മാള എളന്തിക്കര പവ്വര്‍ ഹൗസിന് സമീപം താമസിക്കുന്ന മാടപ്പടി പ്രസീഭരന്റെ മകന്‍ അജയ് (15) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.        സുഹൃത്ത് അഭിജിത്തിനോടൊപ്പം സൈക്കിളിന്റെ മുന്‍വശത്തിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലെ കയറ്റിറക്കമുള്ള ഭാഗത്ത് എത്തിയപ്പോള്‍ സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെടുകയും നേരെ റോഡരികിലുള്ള മരത്തില്‍ ഇടിക്കുകയുമായിരുന്നു. പരിക്ക് പറ്റിയ രണ്ട് പേരെയും എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ അജയ് മരണത്തിന് കീഴടങ്ങി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അഭിജിത്ത് ചികിത്സയിലാണ്. എളന്തിക്കര സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.