Friday, March 29, 2024
keralaNews

സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം

സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം. ചോറ്റാനിക്കര തിരുവാണിയൂരില്‍ സര്‍വേയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. കിടങ്ങയത്ത് പാടത്ത് കല്ലിടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കല്ലിടല്‍ തടയാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷമുണ്ടായി. കല്ലുകള്‍ തോട്ടിലെറിഞ്ഞു.

മലപ്പുറം തവനൂരില്‍ സര്‍ക്കാര്‍ ഭൂമിയില്‍ സര്‍വേ നടക്കുകയാണ്. ഇതിനുപുറത്ത് പ്രതിഷേധക്കാര്‍ കൂട്ടമായെത്തിയിട്ടുണ്ട്. കല്ലിട്ടാല്‍ പിഴുതെറിഞ്ഞ് പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. വിവിധ പ്രക്ഷോഭങ്ങളുമായി ബിജെപിയും രംഗത്തുണ്ട്. പ്രതിഷേധം ഒഴിവാക്കാന്‍ കല്ലിടല്‍ മരവിപ്പിച്ച് പ്രത്യേക അടയാളം രേഖപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.