Tuesday, April 23, 2024
keralaNewspolitics

 സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയും.

തിരുവനന്തപുരം :കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും. ആരോഗ്യ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുപോകും. നാളെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ ഫ്‌ലാറ്റിലെത്തി സന്ദര്‍ശിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ (പിബി) അംഗം എം.എ.ബേബി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സമിതി യോഗം ആരംഭിച്ചു. ഇതിനുശേഷം കോടിയേരി ഒഴിയുന്നതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കോടിയേരിക്കു പകരം ആരെന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കാനുള്ള പരിമിതികള്‍ കോടിയേരി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനകളുണ്ടായിരുന്നു. പകരം ക്രമീകരണം വേണോ എന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. നേരത്തേ ചികിത്സാര്‍ഥം അദ്ദേഹം അവധിയെടുത്തപ്പോള്‍ ചുമതല താല്‍ക്കാലികമായി എ.വിജയരാഘവനു കൈമാറിയതു പോലെ ഒരു സംവിധാനം വേണോയെന്ന് പിബി യോഗം തീരുമാനിക്കും.രണ്ടാഴ്ച മുന്‍പു ചേര്‍ന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും വയ്യായ്മകളെ അതിജീവിച്ചു കോടിയേരി പങ്കെടുക്കുകയും നേതൃപരമായ കടമ നിര്‍വഹിക്കുകയും ചെയ്തിരുന്നു.