Friday, April 26, 2024
HealthkeralaNews

സംസ്ഥാനത്ത് നാല് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു.

 

സംസ്ഥാനത്ത് നാല് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍, കോട്ടയം വടവാതൂര്‍ സ്വദേശി ചന്ദ്രന്‍, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമന്‍ (70), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഇയ്യക്കാട് സ്വദേശി പി. വിജയകുമാര്‍ (55) എന്നിവരാണ് മരിച്ചത്. പുരുഷോത്തമന്‍ വിമുക്ത ഭടനാണ് ന്യുമോണിയ ബാധിതന്‍ കൂടിയായിരുന്നു. ഇയാളുടെ കുടുംബത്തിലെ എട്ടു മാസം പ്രായമായ കുഞ്ഞടക്കം ഏഴു പേര്‍ കോവിഡ് ചികിത്സയിലാണ്.മുഹമ്മദ് ബഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.