Friday, March 29, 2024
keralaNews

സംസ്ഥാനത്ത് കനത്ത മഴ ; കക്കട്ടാറിലും പമ്പയിലും ജലനിരപ്പുയരാന്‍ സാധ്യത.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പത്തനംതിട്ട മണിയാര്‍ അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കക്കാട്ടാറില്‍ ഒരു മീറ്റര്‍ വരെയും പമ്പയാറില്‍ 80 സെന്റീമീറ്റര്‍ വരെയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.
കനത്ത മഴയിലും കാറ്റിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വ്യാപക നാശനഷ്ടമാണുണ്ടായത് . മരങ്ങളും ഇലക്ട്രിക് തൂണുകളും ഒടിഞ്ഞു വീണു . എംസി റോഡില്‍ അടക്കം പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. രാത്രിയിലായിരുന്നു മഴയും ശക്തിയേറിയ കാറ്റും . അഞ്ചല്‍ , കൊട്ടാരക്കര , കുളത്തൂപ്പുഴ, തെന്മല മേഖലകളിലാണ് നാശനഷ്ടങ്ങളേറെയും .വിവിധ ഇടങ്ങളില്‍ കൃഷി നാശം ഉണ്ടായി.പവിത്രേശ്വരം,കല്ലട മേഖലകളില്‍ നിരവധി റബ്ബറുകളും വാഴകളും ഒടിഞ്ഞുവീണു.അഞ്ചല്‍ ഏരൂരിലും കുളത്തൂപ്പുഴയിലും മരം വീണ് വൈദ്യപുത പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. നെട്ടയം,അഞ്ചല്‍,ഏരൂര്‍,ഇടമുളയ്ക്കല്‍, അലയമണ്‍,ചണ്ണപ്പേട്ട എന്നിവിടങ്ങളില്‍ വീടുകളുടെ മുകളില്‍ മരം വീണു. അഞ്ചല്‍ ചോരനാട്ടില്‍ വീടിന്റെ മുകളില്‍ മരം വീണ് മൂന്ന് വയസുകരാന് തലയ്ക്ക് പരിക്കേറ്റു . അഞ്ചല്‍ പടിഞ്ഞാറ്റിന്‍കരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളില്‍ മരം വീണ് ഓട്ടോ തകര്‍ന്നു .
എംസി റോഡില്‍ സദാനന്ദപുരത്തും കൊട്ടാരക്കര തൃക്കണ്ണമംഗലത്തും മരങ്ങള്‍ വീണ് ഗതാഗതം തടസപപ്പെട്ടു . കൊല്ലം തിരുമംഗലം ദേശീയപാതയില്‍ തെന്മലയില്‍ മണ്ണിടിച്ചിലുണ്ടായി .ജില്ലയില്‍ 365 പുനരധിവാസ കേന്ദ്രങ്ങള്‍ സജ്ജമാക്കിയെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

Leave a Reply