Saturday, April 20, 2024
keralaNews

സംസ്ഥാനത്ത് ആദ്യം ;എരുമേലി ചെറുവള്ളി തോട്ടം വാര്‍ഡില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ .

രണ്ടാം കോവിഡ് തരംഗത്തിനിടയിലും സ്വന്തം വാര്‍ഡില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പിലാക്കി ശ്രദ്ധേയമാവുകയാണ് വാര്‍ഡ് മെമ്പര്‍. എരുമേലി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡും തോട്ടം തൊഴിലാളികള്‍ അധിവസിക്കുന്നതുമായ ചെറുവള്ളി തോട്ടത്തിലാണ് എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയതെന്നും വാര്‍ഡംഗം അനുശ്രീ പറഞ്ഞു.ആകെ തോട്ടത്തില്‍ താമസിക്കുന്ന 560 പേര്‍ക്കും രണ്ട് ഘട്ടങ്ങളിലായാണ് വാക്‌സിനേഷന്‍ പൂര്‍ണമായും നല്‍കിയതെന്നും അവര്‍ കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.വാഹനത്തിന്റെ അസൗകര്യവും,നെറ്റിനെ ലഭ്യത കുറവുമൂലം ദുരിതമനുഭവിച്ച തോട്ടം തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ എടുക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ കളക്ടറുമായി ബന്ധപ്പെടുകയായിരുന്നു.കളക്ടറുടെ നിര്‍ദ്ദേശാനുസരണം മുഴുവനും പേരും രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും തുടര്‍ന്ന് കോട്ടയത്ത് നിന്നുള്ള മെഡിക്കല്‍ സംഘം വാര്‍ഡില്‍ എത്തി എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുകയായിരുന്നുവെന്നും മെമ്പര്‍ പറഞ്ഞു.ഒന്നാംഘട്ടത്തില്‍ 150 പേര്‍ക്കും രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ളവര്‍ക്കുമായാണ് വാക്‌സിനേഷന്‍ നല്‍കിയത്.കോവിഷീല്‍ഡ് വാക്‌സിനേഷനാണ് നല്‍കിയത്.എസ്റ്റേറ്റ് അധികൃതരുടെ സഹകരണത്തോടെ വാക്‌സിനേഷന്‍ നടപ്പിലാക്കിയതെന്നും മെമ്പര്‍ പറഞ്ഞു.സംസ്ഥാനത്ത് ആദ്യമായാണ് ഒരു വാര്‍ഡ് മുഴുവന്‍ ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നത്.വാര്‍ഡിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ എടുക്കാന്‍ ശ്രമിച്ച സിപിഐയുടെ വാര്‍ഡ് മെമ്പറുടെ നടപടി മാതൃകാപരമാണെന്നും നാട്ടുകാര്‍ പറഞ്ഞു.