Wednesday, April 24, 2024
keralaNews

ശബരിമല വിമാനത്താവളം  സാധ്യത പഠനത്തിന്  വീണ്ടും  വിവാദമായ അമേരിക്കൻ കമ്പനി . 

ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട ശബരിമല
വിമാനത്താവളത്തിന്റെ ഫീസിബിലിറ്റി റിപ്പോർട്ട് തയ്യാറാക്കാൻ
കേരള സർക്കാർ വീണ്ടും   ‘ലൂയിസ് ബർഗർ’ എന്ന  വിവാദ അമേരിക്കൻ കൺസൾട്ടൻസി കമ്പനിയെ ചുമതലപ്പെടുത്തി.
                                             2015 മുതൽ അമേരിക്കയിൽ തന്നെ FBI ഉൾപ്പെടെയുള്ള നിരവധി ഏജൻസികളുടെ അന്വേഷണം നേരിടുന്ന കളങ്കിത കൺസൾട്ടൻസി
ലൂയിസ് ബർഗർ എന്ന കമ്പനി. ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, കുവൈറ്റ്‌ എന്നീ രാജ്യങ്ങളിൽ സർക്കരിന്റെ പണികൾ  ലഭിക്കുന്നതിനായി  ഉദ്യോഗസ്ഥർക്ക് കോഴ കൊടുത്തതിന്റെ പേരിൽ Foreign Corrupt Practices Act (FCPA) പ്രകാരമുള്ള കേസിൽ കുറ്റം ചുമത്തി  17.1 മില്യൺ ഡോളർ ക്രിമിനൽ പെനാൽറ്റി ആയി പിഴ അടയ്ക്കുകയും ചെയ്ത  കമ്പനിയെയാണ് സംസ്ഥാന സർക്കാർ ചെറുവള്ളി
തോട്ടത്തിൽ വരാൻ പോകുന്ന വിമാനതാവള പദ്ധതി പഠിക്കാൻ നിയോഗിച്ചിരിക്കുന്നത് . .
                          വിയറ്റ്‌നാമിലെ തേര്‍ഡ് റൂറല്‍ ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയിലും ഡി നാംഗ് പ്രയോറിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയിലും ക്രമക്കേടു നടത്തിയതിനെത്തുടര്‍ന്ന് ലോകബാങ്ക് പത്ത് മാസത്തോളം ഈ  കമ്പനിയെ.
കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട് .
                                          ഗോവയിലും ആസാമിലും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി സ്വാധീനിച്ചു നിർമ്മാണ കരാറുകൾ നേടിയെടുത്തതിന് ഇന്ത്യയിൽ തന്നെ സി.ബി.ഐ അന്വേഷണം നേരിടുന്ന കമ്പനിയാണ് ലൂയിസ് ബർഗർ. ഇങ്ങനെയുള്ള കമ്പനിയെയാണ്
                                   കേരള സർക്കാർ 2017ൽ ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാ പഠനം നടത്താനുള്ള കൺസൾട്ടൻസി ആദ്യം  നിയോഗിച്ചത്.
ചെറുവള്ളി എസ്റ്റേറ്റ്  നേരിൽ സന്ദർശിക്കാതെ അവിടെ  വിമാനത്താവളം നിർമിക്കുന്നതിനെ  32 പേജുള്ള പഠന റിപ്പോര്‍ട്ട് ലൂയിസ് ബർഗർ 2018ൽ തയ്യാറാക്കിയത്.അതിന്റെ പേരിൽ കെഎസ്ഐഡിസി അവർക്ക് ഇതുവരെ നൽകിയത് പേജ് ഒന്നിന് മൂന്ന് ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ എന്ന നിരക്കിൽ ആകെ ഒരു കോടി രൂപയാണ്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നത തലയോഗത്തിൽ സര്‍ക്കാരുമായി ഉണ്ടാക്കിയ വ്യവസ്ഥകള്‍ ഒന്നും പാലിക്കാതെയും ഭൂമി കാണാതെയും പഠന റിപ്പോര്‍ട്ട് നല്‍കിയ അതേ ലൂയിസ് ബെര്‍ഗറിനെ തന്നെ വിമാനത്താവളത്തിന്‍റെ വിശദമായ പഠനത്തിനായി 4.67 കോടി പ്രതിഫലം നിശ്ചയിച്ചു സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

Leave a Reply