Wednesday, April 24, 2024
indiaNews

വീരബാഹു ജി അന്തരിച്ചു .

വിജയഭാരതം വാരികയുടെ മുഖ്യപത്രാധിപരും -തമിഴ് നാട്ടിലെ മുതിര്‍ന്ന സംഘപ്രചാരകനുമായിരുന്ന വീരബാഹു ജി അന്തരിച്ചു.വീരബാഹുവെന്ന പേര് അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു ആ ധീരന്റെ ജീവിതം. തമിഴ് നാട്ടില്‍ സംഘത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ഹിന്ദു മുന്നണിയുടെയും ചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ജലകണ്‌ഠേശ്വര ക്ഷേത്രം പുനരുദ്ധരിക്കപ്പെട്ടത്.
തമിഴ് സാംസ്‌കാരിക വൈചാരികമേഖലയിലെ സജീവസാന്നിദ്ധ്യമായിരുന്നു. യഥാര്‍ത്ഥ ബൗദ്ധിക ക്ഷത്രിയനായ വീരബാഹു ജി കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി തമിഴകത്തെ ദേശീയപക്ഷത്തിന് ധൈഷണിക നേതൃത്വം നല്‍കി വന്നു. വീരബാഹു ജിയുടെ പ്രേരണാദായകമായ സക്രിയസാന്നിധ്യം ഇനിയും ഏറെകാലം അനിവാര്യമായിരുന്ന തമിഴ്‌നാട്ടിലെ സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അദ്ദേഹത്തിന്റെ അകാലവിയോഗം സൃഷ്ടിച്ചിരിക്കുന്നത് അപരിഹാര്യമായ നഷ്ടം തന്നെയാണെന്നും പ്രജ്ഞ പ്രമുഖ് അഖില ഭാരതീയ സംയോജക് ജെ നന്ദകുമാര്‍ പറഞ്ഞു .