Thursday, April 25, 2024
keralaNews

വീടിന് മുന്‍പില്‍ പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊണ്ട സമയത്ത് ; മന്ത്രി കെ.ടി. ജലീലിന്റെ വീട്ടില്‍ ചോറൂണ്.

വളാഞ്ചേരി കാവുംപുറത്ത്, വീടിന് മുന്‍പില്‍ പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊണ്ട സമയത്ത് മന്ത്രി കെ.ടി. ജലീലിന്റെ വീട്ടില്‍ ഒരു വ്യത്യസ്തമായ ചടങ്ങ് നടന്നു. ചോറൂണ്. കാവും പുറം സ്വദേശി രഞ്ജിത്തിന്റയും ഷിബിലയുടെയും മകന് ചോറു നല്‍കി, പേര് ചൊല്ലി വിളിച്ചു, ആദം ഗുവേര. ജലീലുമായി അടുത്ത ബന്ധം ആണ് രഞ്ജിത്തിന്. ചോറൂണും പേരിടലും തന്നെ വേണം എന്ന് രഞ്ജിത്ത് നേരത്തെ നിശ്ചയിച്ചിരുന്നു. വിവാദം കൊടുമ്പിരിക്കൊള്ളുന്നതൊന്നും ഇതിനെ ബാധിച്ചില്ലെന്ന് രഞ്ജിത്തും കുടുംബവും പറയുന്നു.

‘ മന്ത്രി ക്വാറന്റൈനില്‍ ആയത് കൊണ്ടാണ് ചടങ്ങ് നീണ്ടു പോയത്. ഇന്ന് ചോറൂണ്‍ നടത്തണം എന്ന് കഴിഞ്ഞദിവസമാണ് തീരുമാനിച്ചത്. മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇതിനെ ബാധിക്കില്ല’ രഞ്ജിത്ത് പറഞ്ഞു.രഞ്ജിത്തിന്റെ പെങ്ങളുടെ മകള്‍ ഐശ്വര്യയുടെ എഴുത്തിനിരുത്തല്‍ ചടങ്ങും ഇതോടെ ഒപ്പം നടന്നു. ആദ്യാക്ഷരം കുറിച്ചതും തന്നെ.പുറത്ത് പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും വീടിനുള്ളില്‍ കാണാന്‍ എത്തുന്നവരുടെ കാര്യങ്ങള്‍ കേട്ടും പരിഹരിച്ചും മന്ത്രി സജീവമാണ്.