Thursday, March 28, 2024
keralaNews

വീടിനുള്ളില്‍ അമ്മയെയും മകനെയും തീപൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.

വീടിനുള്ളില്‍ അമ്മയെയും മകനെയും തീപൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.ചവറ തേവലക്കര അരിനല്ലൂര്‍ സന്തോഷ് ഭവനില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ലില്ലി (62), സെക്രട്ടേറിയറ്റ് ജീവനക്കാരനായ മകന്‍ സോണി (40) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിനുള്ളില്‍നിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ഗേറ്റും വീടും പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ ഇരുവരെയും വീടിന്റെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എല്ലാ മുറികളിലെയും ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കത്തിയമര്‍ന്നു. ചവറ, ശാസ്താംകോട്ട അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. തെക്കുംഭാഗം പൊലീസ് എത്തി മൃതദേഹങ്ങള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.പകുതി പെട്രോള്‍ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയിട്ടുണ്ട്.