Friday, April 19, 2024
keralaNews

വിഷ്ണു കൊലക്കേസ്; ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൊടും ക്രിമിനലായ വഞ്ചിയൂര്‍ വിഷ്ണു കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ് . പ്രതികള്‍ക്ക് വേണ്ടി അഡ്വ. ബി രാമന്‍ പിള്ള, അഡ്വ. പി വിജയഭാനു, അഡ്വ. അര്‍ജുന്‍ ശ്രീധര്‍ എന്നിവരാണ് ഹാജരായത്.