Saturday, April 20, 2024
indiaNews

വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ല.

വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാക്സ് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
കാറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടില്ലെന്ന് സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒറ്റയ്ക്ക് സൈക്കിള്‍ സവാരി നടത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമില്ല. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ വ്യായാമത്തിനും മറ്റുമായി സൈക്ലിങ് നടത്തുമ്പോള്‍ മാക്സ് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.